തിരുവനന്തപുരം: ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസ് മഹാമഹം ഇന്ന് സമാപിക്കും. പുലർച്ചെ 1.30ന് പട്ടണ പ്രദക്ഷിണത്തോടെയാണ് സമാപനച്ചടങ്ങുകൾ ആരംഭിച്ചത്. പുലർച്ചെ 4.30ന് ഹസൻ അഷ്‌റഫ് ഫാളിൽ ബാഖവിയുടെ കാർമികത്വത്തിൽ ദുഃആ പ്രാർത്ഥന. രാവിലെ ആറിന് ഖുർആൻ ഖത്തം തമാമിനു ശേഷം പള്ളിയങ്കണത്തിൽ നടക്കുന്ന അന്നദാനത്തോടെ ഉറൂസ്‌ സമാപിക്കും.