sivakrishnapuramsakha

മുടപുരം:ശിവകൃഷ്ണപുരം ശിവകൃഷ്ണക്ഷേത്രത്തിലെ രോഹിണി-അത്തം മഹോത്സവത്തിന് വാദ്യമേളങ്ങളോടെ തൃക്കൊടികളേറി.ക്ഷേത്ര തന്ത്രി മധുസൂദനൻ നമ്പൂതിരിയുടെയും മേൽശാന്തി ബിജുമോഹൻ പോറ്റിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത് .
രണ്ട് ധ്വജ മണ്ഡപങ്ങളിലാണ് തൃക്കൊടി ഉയർത്തിയത്.ഇന്ന് രാവിലെ 5 മുതൽ പൂജകളും ക്ഷേത്രച്ചടങ്ങുകളും ആരംഭിക്കും.5.30 ന് മൃത്യുഞ്ജയഹോമം.വൈകുന്നേരം 5.30ന് കാഴ്ചശീവേലി,6.30ന് ശനി ശാന്തിപൂജ,നവഗ്രഹപൂജ,നാരങ്ങാവിളക്ക് തുടങ്ങിയ പൂജകൾ നടക്കും.