
വെഞ്ഞാറമൂട്:പി.ബിജു മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഒൺലി ഫോർ ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ മേലാറ്റൂമൂഴി ഒ.പി.എൽ ബ്രദേഴ്സ് വിജയികളായി.എവർറോളിംഗ് ട്രോഫിയും 25000 രൂപയുമാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം അരുൺ കുട്ടൂസൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 12500 രൂപയും പുനലൂർ ക്രിസ് ഷാജിപാപ്പൻ ടീം കരസ്ഥമാക്കി.വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ ട്രോഫികൾ വിതരണം ചെയ്തു.