മുടപുരം:കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കും കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ 17ന് ചിറയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് സി.പി.ഐ നടത്തുന്ന മാർച്ചിന്റെ പ്രചാരണാർത്ഥം ഇന്നും നാളെയും പ്രചാരണജാഥ നടത്തും.സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് ക്യാപ്റ്റനായുള്ള ജാഥയ്ക്ക് കോരാണി വിജു വൈസ് ക്യാപ്റ്റനും തോന്നയ്ക്കൽ രാജേന്ദ്രൻ ഡയറക്ടറുമാണ്. കവിത സന്തോഷ്,ടി.സുനിൽ ,എം.അനിൽ ,എൽ.സ്കന്ദകുമാർ,എൻ.അനസ് ,ഗംഗ എന്നിവർ ജാഥാ അംഗങ്ങളാണ്.ഇന്ന് രാവിലെ 8.30ന് വി.ശശി എം.എൽ.എ ജാഥ ഉദ്‌ഘാടനം ചെയ്യും.വൈകിട്ട് ചിറയിൻകീഴ് വലിയകടയിൽ സമാപിക്കും.നാളെ രാവിലെ 8 .30 ന് മാമ്പള്ളിയിൽ നിന്ന് തുടങ്ങുന്ന ജാഥ ചെമ്പൂര് സമാപിക്കും.സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന ഉദ്‌ഘാടനം ചെയ്യും.തിങ്കളാഴ്ച നടക്കുന്ന ചിറയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാട് ഉദ്‌ഘാടനം ചെയ്യും.