1

വിഴിഞ്ഞം: മഹാത്മാഗാന്ധി - അയ്യങ്കാളി കൂടിക്കാഴ്ചയുടെ 85-ാം വാർഷിക അനുസ്മരണമായ സുവർണ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തി. എം. വിൻസന്റ് എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ ടി.യു. രാധാകൃഷ്ണൻ, അഡ്വ.പ്രതാപചന്ദ്രൻ നായർ, അഡ്വ.ജി.സുബോധൻ, അഡ്വ. ശരത്ചന്ദ്രപ്രസാദ്, ഷാബു ഗോപിനാഥ്, എൻ.എസ്. നുസൂർ, കോളിയൂർ ദിവാകരൻ നായർ, വെങ്ങാനൂർ ശ്രീകുമാർ, ദളിത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ പയറ്റുവിള ശശി, കടയ്ക്കാവൂർ അശോകൻ, ആർ.പി. കുമാർ, പുതുക്കരി പ്രസന്നൻ, തൈക്കാട് രമേശൻ, നെയ്യാറ്റിൻകര സന്തോഷ്, അനിത, അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.