തിരുവനന്തപുരം:അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കായിട്ടുള്ള കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതുക്കിയ മാനദണ്ഡം പ്രഖ്യാപിച്ചിട്ടും സംസ്ഥാന സർക്കാർ ഈ വിഷയത്തിലിനിയും നടപടി സ്വീകരിച്ചിട്ടില്ല.ഇതിൽ പ്രതിഷേധിച്ച് 17ന് രാവിലെ 11ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലേയ്ക്ക് ഭീം മിഷന്റെ നേതൃത്വത്തിൽ മാർച്ച് നടത്തും.ഭീം മിഷൻ ജനറൽ കൺവീനർ അഡ്വ.സജി.കെ.ചേരമൻ മാർച്ച് ഉദ്ഘാടനം ചെയ്യും.