തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ താല്കാലിക സെക്രട്ടറിയായി കോൺട്രാക്ടർ ടി. ശശിധരൻ ചുമതലയേറ്റു. പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ പത്രാധിപർ കെ. സുകുമാരൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ ഉദ്ഘാടനം ചെയ്തു.എസ്.എൻ.ഡി.പി യോഗം കല്ലംപള്ളി ശാഖാ സെക്രട്ടറി കെ.സദാനന്ദൻ (സത്യൻ), സി.പ്രദീപ് കുമാർ, എസ്. സനൽകുമാർ, ആർട്ടിസ്റ്റ് സുനിൽകുമാർ, എൻ. ജയകുമാർ, ശശിബാലൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ അനുബന്ധ രേഖകളും മറ്റും സെക്രട്ടറി ടി.ശശിധരൻ ഏറ്റുവാങ്ങി.