
കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കാട്ടുചിറ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പന്ത്രണ്ടാം വാർഡ് മെമ്പർ ആർ.എസ്. സത്യപാലിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രദീപിന്റെയും ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശന്റെയും സഹകരണത്തോടെയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡി.എസ്. പ്രദീപ്, സുശീലൻ, വാർഡ് മെമ്പർ സത്യപാൽ, ശ്രീ ജ്ഞാനോദയ സംഘം ഗ്രന്ഥശാലാ സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്, അഞ്ചുതെങ്ങ് ഡി.രാജീവ്, വി. ശിവപ്രസാദ്, ദേവദത്തൻ ദേവ്, ജയശങ്കർ എന്നിവർ പങ്കെടുത്തു.