1

പൂവാർ:രാജ്യത്തിന്റെ നിലനില്പിന് ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു.എൻ.സി.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.വർക്കല രവികുമാർ, ലതിക സുഭാഷ്, കെ.ആർ. രാജൻ, വി.ജി.രവീന്ദ്രൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, കെ.ഷാജി, നന്ദിയോട് സുഭാഷ് ചന്ദ്രൻ, കോവളം അജി എന്നിവർ സംസാരിച്ചു.