ആര്യനാട്:വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം ആര്യനാട് പഞ്ചായത്തിലെ വലിയകലുങ്ക് വാർഡിലെ ക്ഷീരകർഷകൻ എ.സതീറിന്റെ പുരയിടത്തിലെ തീറ്റപ്പുൽ കൃഷിയിൽ സംവിധാനം ചെയ്ത നൂതന ജലസേചന സംവിധാനം പോർട്ടബിൾ റൈൻഗൺ ഗ്രാമ പഞ്ചായത്തംഗം കെ.കെ.രതീഷ് ഉദ്ഘാടനം ചെയ്തു.അഗ്രിക്കൾച്ചർ എഞ്ചിനിയർ ചിത്ര പദ്ധതി വിശദീകരിച്ചു.കെ.വി.കെ സീനിയർ സയന്റിസ്റ്റ് ഡോ.ബിനുജോൺസാം,കെ.വി.കെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.