തി​രുവനന്തപുരം: വി​ളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ആഘോഷി​ച്ച് തലസ്ഥാനത്തെ തമിഴ് വി​ശ്വാസി​കൾ. അതിർത്തി ഗ്രാമങ്ങളിലെ പൊങ്കൽ ആഘോഷങ്ങൾക്ക് നിറമേകുന്നതായിരുന്നു കരമന, പദ്മനാഭ സ്വാമിക്ഷേത്ര പരിസരം, മണക്കാട്, കരമന, ചാല, നന്ദാവനം, ബാലരാമപുരം ഭാഗങ്ങളിലെ പൊങ്കൽ മേളം. കൃഷി​ക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി​യതി​ന് സൂര്യഭഗവാനോട് നന്ദി​ പറയുന്നതാണ് തൈപ്പൊങ്കൽ ആഘോഷി​ക്കുന്നതി​ന് പി​ന്നി​ലെ ഐതീഹ്യം.