പോത്തൻകോട്: 27ാമത് കേരള സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും പോത്തൻകോട് ലക്ഷ്മി വിലാസം സ്‌കൂൾ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം ഡിസ്ട്രിക്ട് നെറ്റ്ബാൾ അസോസിയേഷൻ, എൽ.വി.എച്ച് എസ് പോത്തൻകോട്, റോട്ടറി ക്ലബ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
14 ജില്ലകളിൽ നിന്നുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. കുട്ടികളുടെ ആഹാരം താമസം മറ്റു അനുബന്ധ സൗകര്യങ്ങളും സ്‌കൂൾ മാനേജ്‌മെന്റ ഒരുക്കും. വിജയികൾക്കുള്ള ട്രോഫി, മെഡലുകൾ എന്നിവ വെഞ്ഞാറമൂട് റോട്ടറി ക്ലബും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് സ്റ്റേറ്റ് നെറ്റ്ബാൾ അസോസിയേഷനുമാണ് നൽകുന്നത്.
പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങൾ നാളെ ഉച്ചയോടെ സമാപിക്കുമെന്ന് കേരള നെറ്റ്ബാൾ സ്റ്റേറ്റ് സെക്രട്ടറി എസ്. നജിമുദ്ദീൻ, എസ്. ശശിധരൻ നായർ, എസ്. ശ്രീകുമാർ, എം.എ. ഉറൂബ്, പ്രവീൺ. പി, സൂലീഷ് എസ്.എൽ എന്നിവർ പറഞ്ഞു.