
| വിതുര: വിതുര പഞ്ചായത്തിലെ മണലി വാർഡിലെ പള്ളിപ്പുര കരിക്കകം, ഈട്ടിമൂട് സെറ്റിൽമെന്റിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തയാറാക്കിയ പുതിയ കുട്ടിപ്പള്ളിക്കൂടവും കരിയർ സ്റ്റുഡിയോയും തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി ഇ.എസ്. ബിജുമോൻ ഉദ്ഘാടനം ചെയ്തു. വിതുര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. എസ്.എൽ.കൃഷ്ണകുമാരി മുഖ്യാഥിതിയായി. തിരുവനന്തപുരം റൂറൽ നർകോട്ടിക് ഡി. വൈ.എസ്.പി വി.ടി. രാസിത്ത് ഓൺലൈൻ പഠന സംവിധാനം സ്വിച് ഓൺ ചെയ്തു. വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരും കുട്ടിപ്പള്ളിക്കൂടങ്ങൾക്ക് പിന്തുണയും മേൽനോട്ടവും നൽകി വരുന്നു. വിതുര ഹൈസ്കൂളിലെ അദ്ധ്യാപകനും കമ്മ്യൂണിറ്റി പൊലീസ് ഓഫീസറുമായ കെ. അൻവറിന്റെ നേതൃത്വത്തിലാണ് കുട്ടിപ്പള്ളിക്കൂടം തയാറാക്കിയത്. മണലി വാർഡംഗം.മഞ്ജുഷ ആനന്ദ് ആണ് രക്ഷാധികാരി. വനജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടിപ്പള്ളിക്കൂടങ്ങളിൽ താത്കാലിക അദ്ധ്യാപകരെയും നിയമിച്ചിട്ടുണ്ട്. ഐ.ടി.ഡി.പി ഡിപ്പാർട്ട്‌മെന്റ്, വനം വകുപ്പ് എന്നിവയും കുട്ടിപ്പള്ളിക്കൂടങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. പള്ളിപ്പുര കരിക്കകത്തു നടന്ന പുതിയ കുട്ടിപ്പള്ളിക്കൂടം ഉദ്ഘാടന ചടങ്ങിൽ വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ശ്രീജിത്ത്, എസ്.പി.സി യുടെ ജില്ലാ അസി.നോഡൽ ഓഫീസർ അനിൽ കുമാർ ടി. പൊന്നാംചുണ്ട് വാർഡ്മെമ്പർ എസ്.രവികുമാർ ,കല്ലാർ വാർഡ്മെമ്പർ സുനിത എസ്, ഊരുമൂപ്പൻ കതിരൻ കാണി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ പ്രിയ നായർ, അദ്ധ്യാപകൻ ബിനുകുമാർ, എസ്.പി.സി.ഡ്രിൽ ഇൻസ്ട്രക്ടർമാരായ അൻസറുദ്ധീൻ, സിന്ധു, തുടങ്ങിയവർ പങ്കെടുത്തു. 
 |