ബാലരാമപുരം:എരുത്താവൂർ ശ്രീബാലസുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി മഹോത്സവം 18 ന് മുതൽ 27 വരെ നടക്കും.18 ന് രാവിലെ 11 ന് കലശാഭിഷേകം,​12 ന് കാവടി അഭിഷേകം,​ 12.30ന് അന്നദാനം,​ വൈകുന്നേരം 6.30 ന് സന്ധ്യാദീപാരാധന,​ വൈകുന്നേരം 7 ന് തൃക്കൊടിയേറ്റ്,​ 19 ന് രാവിലെ 9.30 ന് നാഗരൂട്ട്,​ 11 ന് കലശാഭിഷേകം,​ 20 ന് രാവിലെ 11 ന് കലശാഭിഷേകം,​ 12 ന് അന്നദാനം,​ 21 ന് രാവിലെ 11 ന് കലശാഭിഷേകം,​ 12 ന് അന്നദാനം,​ വൈകുന്നേരം 6.30 ന് സന്ധ്യാദീപാരധന,​ 22 ന് രാവിലെ 11 ന് കലശാഭിഷേകം,​ 12 ന് അന്നദാനം,​ 23 ന് രാവിലെ 10 ന് മരപ്പാണി ഉത്സവബലി,​11ന് കലശാഭിഷേകം,​ 12 ന് അന്നദാനം,​ 24 ന് രാവിലെ 11 ന് കലശാഭിഷേകം,​ 25 ന് രാവിലെ 11 ന് കലശാഭിഷേകം,​ 10 ന് മരപ്പാണി ഉത്സവബലി,​ 12 ന് അന്നദാനം,​ 26 ന് രാവിലെ 11 ന് കലശാഭിഷേകം,​ 12.30 ന് അന്നദാനം,​ വൈകുന്നേരം 6.30 ന് സന്ധ്യാദീപാരാധന,​ രാത്രി 8 ന് പള്ളിവേട്ട എഴുന്നെള്ളത്ത്,​ രാത്രി 8.15 ന് പള്ളിവേട്ട തിരിച്ചെഴുന്നെള്ളത്ത്. 27 ന് രാവിലെ 6 ന് മഹാഗണപതിഹോമം,​ 9 ന് കലശപൂജ,​ 12.30 ന് അന്നദാനം,​ 3.30 ന് തൃക്കൊടിയിറക്ക്. 4 ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളത്ത്,​ വൈകുന്നേരം 6 ന് തിരിച്ചെഴുന്നെള്ളത്ത്.