കടയ്ക്കാവൂർ: രാജ്യത്തെ സംരക്ഷിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക, അങ്കണവാടി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രു: 23,24 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ മുഴുവൻ അങ്കണവാടി ജീവനക്കാരും പങ്കെടുക്കണമെന്ന് യൂണിയൻ കടയ്ക്കാവൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്, സി.ഐ.ടി.യു കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എസ്.സാബു, യൂണിയൻ ചിറയിൻകീഴ് പ്രോജക്ട് തല സെക്രട്ടറി സിന്ധു പ്രകാശ്, സിന്ധു, രജനി ദേവ് തുടങ്ങിയവർ സംസാരിച്ചു. രജനി ദേവ് (പ്രസിഡന്റ്), ലില്ലി, ബിന്ദു (വൈസ് പ്രസിഡന്റുമാർ), ലീജ (സെക്രട്ടറി), റീജ, ബേബിയമ്മ (ജോ. സെക്രട്ടറിമാർ), സിന്ധു (ട്രഷറർ) എന്നിവർ ഭാരവാഹികളായി 18 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.