
ആര്യനാട്:സി.പി.ഐ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിതുര സദാശിവൻ അനുസ്മരണം സംസ്ഥാന കൗൺസിലംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,അസിസ്റ്റന്റ് സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ,അരുവിക്കര വിജയൻ നായർ, വെള്ളനാട് സതീശൻ,രാജീവ്,ജി.രാമചന്ദ്രൻ,ഈഞ്ചപ്പുരി സന്തു,വിനോദ് കടയറ,ഇറവൂർ പ്രവീൺ,പൂവച്ചൽ ഷാജി,അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു എന്നിവർ പങ്കെടുത്തു.