
തിരുവനന്തപുരം: എയർപോർട്ടിലെ ആർ.ടി.പി.സി.ആർ കൊള്ളയിലൂടെ പ്രവാസികളോട് സർക്കാർ കാണിക്കുന്ന ചിറ്റമ്മനയവും ഇരട്ടത്താപ്പും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.ക്വാറന്റൈനിന്റെ പേരിൽ പ്രവാസികളോട് കാണിക്കുന്ന ക്രൂരതയും എയർപോർട്ടിലെ ആർ.ടി.പി.സി.ആർ കൊള്ളയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൻകാസ് യൂത്ത് വിംഗ് യു.എ.ഇയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻകാസ് യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ഫിറോസ് കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറിമാരായ നബീൽ കണിയാപുരം, ഷുഹൈബ് പള്ളിക്കൽ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ, മാഹിൻ, ദീപ അനിൽ എന്നിവർ പങ്കെടുത്തു.