ff

വർക്കല:കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് കോൺഫെഡറേഷൻ 19ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടന സമ്മേളനം വാട്ടർ അതോറിട്ടി വർക്കല സെക്ഷൻ ഓഫീസ് അങ്കണത്തിൽ നടന്നു.ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും കേരള വാട്ടർ വർക്കേഴ്സ് എംപ്ളോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ഹണി അദ്ധ്യക്ഷത വഹിച്ചു.എം.സുരേഷ്, അജികുമാർ, എസ്.ഹസ്സൻ, ഷിബു,രവി, ജോസഫ് ജെ. എന്നിവർ സംസാരിച്ചു. ആർ.എസ്.പി നേതാക്കളായ ജി.അശോകൻ, വർക്കല സനീഷ്, മാന്തറ സുനീർ, സലികുമാർ തുടങ്ങിയവർ ജാഥയ്ക്ക് സ്വീകരണം നൽകി.

ഫോട്ടോ-