biju-ramesh

തിരുവനന്തപുരം : റിപ്പബ്ലിക്ദിനത്തിലെ കേരളത്തിന്റെ ഫ്ളോട്ടിൽ ഗുരുദേവന്റെ ശില്പത്തിന് പകരം ശങ്കരാചാര്യരുടേത് വയ്ക്കണമെന്ന നിലപാടും കേരളം നിർദ്ദേശിച്ച ഫ്ളോട്ട് വേണ്ടെന്നുവച്ച പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നടപടിയും പ്രതിഷേധാർഹമാണെന്ന് ഡോ. പല്പു ഗ്ലോബൽ മിഷൻ ചെയർമാൻ ഡോ. ബിജു രമേശ് പ്രസ്താവനയിൽ പറഞ്ഞു.
ഇതിനെതിരെ ശ്രീനാരായണീയർ ശക്തമായി പ്രതികരിക്കണം. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും അദ്വൈതവാദികളായിരുന്നുവെങ്കിലും ജാതി വ്യവസ്ഥയ്ക്കും മത വിഭാഗീയതയ്ക്കും എതിരായി മനുഷ്യനെ ഒന്നാവാൻ ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ ദർശനം വിശ്വസാഹോദര്യത്തിന്റേതായിരുന്നു. നവോത്ഥാന നായകരുടെ പട്ടികയിൽ പ്രഥമസ്ഥാനീയനായ ശ്രീനാരായണ ഗുരുവിനെ പരിഗണിക്കാതിരുന്നതിനെതിരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധസമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.