വർക്കല: പുത്തൻചന്ത ചരുവിള ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവവും നവീകരണ പരിഹാര ക്രിയകളും പുനഃപ്രതിഷ്ടാ കർമ്മവും ഇന്ന് ആരംഭിക്കും. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ക്ഷേത്രസംബന്ധമായ ചടങ്ങുകൾ, 17ന് രാവിലെ 7.40ന് തൈപ്പൂയ പൊങ്കാല, രാത്രി 8ന് ചമയവിളക്ക് താലപ്പൊലി. 18ന് രാവിലെ 7ന് കാവടി എഴുന്നള്ളത്ത്, വൈകിട്ട് 5ന് പ്രാസാദശുദ്ധി ക്രിയകൾ, വാസ്‌തുഹോമം, വാസ്‌തുകലശം, വാസ്‌തുബലി. 19ന് രാവിലെ മഹാമൃത്യുഞ്ജയഹോമം, 11.30ന് നാഗരൂട്ട്, 20ന് വൈകിട്ട് 6ന് ഭദ്രകാളിക്ക് പ്രത്യേകപൂജ, 21ന് രാവിലെ തിലഹവനം, സായൂജ്യപൂജ, വൈകിട്ട് പ്രതിഷ്ഠാകലശപൂജ, 22ന് രാവിലെ 6ന് സമൂഹഗണപതിഹോമം, കലശാഭിഷേകം, 11.30ന് പുനപ്രതിഷ്ഠ, 12.30ന് അന്നദാനം.