p

തിരുവനന്തപുരം: ചൈനയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നത് സാധൂകരിക്കുന്ന നിലപാടാണ് എസ്. രാമചന്ദ്രൻപിള്ളയുടേതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റിന് മുന്നിൽ മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ചൈനയുമായി സംഘർഷം നിലനിൽക്കെ രാജ്യതാത്പര്യത്തേക്കാൾ ചൈനയുടെ താത്പര്യം ഉയർത്തിപ്പിടിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇ.എം.എസ് നടത്തിയ വിവാദ പ്രസ്താവനയ്ക്ക് സമാനമായ നീക്കമാണ് സി.പി.എം നേതൃത്വം നടത്തുന്നത്. ഇക്കാര്യത്തിൽ പാർട്ടി നയമെന്താണെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും വി.‌ഡി.സതീശൻ ചോദിച്ചു.

കെ-റെയിൽ വിരുദ്ധ സമരവുമായി മുന്നോട്ടു പോകും

കെ-റെയിൽ പദ്ധതിക്ക് വേണ്ടി നിയമവിരുദ്ധമായി കല്ലുപാകിയാൽ പിഴുതെറിയുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞിട്ടുണ്ട്. കെ-റെയിൽ എന്ന പേരിൽ കല്ലിടരുതെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്. വായ്പ സംഘടിപ്പിച്ച് വൻതുക കൊള്ളയടിക്കാനായി തട്ടിക്കൂട്ടിയ പദ്ധതി ജനങ്ങളെ കബളിപ്പിക്കാനാണ്. പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ടുപോകും. 75 ലക്ഷം ടൺ പാറ ആവശ്യമുള്ള വിഴിഞ്ഞം പദ്ധതിക്ക് 13 ടൺ പാറ മാത്രമേ ലഭിച്ചിട്ടുള്ളൂ. അങ്ങനെയിരിക്കെ കെ-റെയിലിന് പാറ കണ്ടെത്തുന്നത് എങ്ങനെയാണ്. സി.പി.എം സമ്മേളനങ്ങൾ കഴിഞ്ഞാൽ മാത്രമേ കൊവിഡ് നിയന്ത്രണം കൊണ്ടുവരികയുള്ളൂ. അതോടെ കൊവിഡ് നിരക്ക് കുത്തനേ ഉയരും. അഞ്ചുപേരെ വച്ച് യു.ഡി.എഫ് സമരം നടത്തിയപ്പോൾ കേസെടുത്തു. സി.പി.എമ്മുകാർ 500 പേരായാലും കേസില്ല. കൊവിഡ് മാനദണ്ഡങ്ങൾ പറഞ്ഞ് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഗവർണറുമായുള്ളത് സൗന്ദര്യപ്പിണക്കം

ഗവർണറും സർക്കാരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഇരുവരും തമ്മിലുണ്ടായിരുന്നത് സൗന്ദര്യപ്പിണക്കം. ഗവർണറുമായി ഒത്തുതീർപ്പിലെത്തിയോ എന്നതല്ല പ്രശ്‌നം, കണ്ണൂർ വി.സി.യുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. നിയമവിരുദ്ധമായിരുന്നു വി.സി നിയമനമെന്ന് ബോദ്ധ്യമുണ്ടെങ്കിൽ അത് റദ്ദാക്കണം. അല്ലെങ്കിൽ വി.സിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്യണം. പ്രതിപക്ഷം ഗവർണറെ ഉപദേശിച്ചതല്ലെന്നും ചാൻസലർ പദവിയുടെ ഉത്തരവാദിത്വം നിറവേറ്റാൻ ഗവർണർ തയ്യാറാകണമെന്നതാണ് പ്രതിപക്ഷ നിലപാടെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.

സി.​പി.​എ​മ്മി​ന് ​ഇ​പ്പോ​ഴും​ ​ചോ​റ് ​ഇ​ങ്ങും​ ​കൂ​റ് ​അ​ങ്ങും​ :ര​മേ​ശ് ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ചൈ​ന​യെ​ ​പ്ര​ശം​സി​ക്കു​യും​ ​ഇ​ന്ത്യ​യെ​ ​ത​ള്ളി​പ്പ​റ​യു​ക​യും​ ​ചെ​യ്യു​ന്ന​ ​സി.​പി.​എം​ ​നേ​താ​ക്ക​ളു​ടെ​ ​രീ​തി​ ​'​ചോ​റ് ​ഇ​ങ്ങും​ ​കൂ​റ് ​അ​ങ്ങു​'​മെ​ന്ന​ ​അ​വ​രു​ടെ​ ​ദേ​ശ​വി​രു​ദ്ധ​ ​മ​നോ​ഭാ​വ​ത്തി​ന് ​തെ​ളി​വാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.
ജ​ന​രോ​ഷം​ ​ഭ​യ​ന്നു​ ​മാ​ത്ര​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പി.​ബി​ ​അം​ഗം​ ​എ​സ്.​രാ​മ​ച​ന്ദ്ര​ൻ​ ​പി​ള്ള​യു​ടെ​ ​ചൈ​നീ​സ് ​സ്തു​തി​യെ​ ​തി​ടു​ക്ക​പ്പെ​ട്ട് ​തി​രു​ത്താ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​പ​ക്ഷേ​ ​അ​ത് ​കൊ​ണ്ടു​ ​കാ​ര്യ​മി​ല്ല.​ ​സി.​പി.​എം​ ​നേ​താ​ക്ക​ളു​ടെ​ ​ചൈ​നാ​ ​പ്രേ​മം​ ​ആ​ദ്യ​മാ​യ​ല്ല​ ​പു​റ​ത്തു​ ​വ​രു​ന്ന​ത്.​ ​ര​ണ്ടു​ ​വ​ർ​ഷം​ ​മു​ൻ​പ് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ഇ​ന്ത്യ​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​രാ​ജ്യ​ങ്ങ​ൾ​ ​ചൈ​ന​യെ​ ​വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് ​പ്ര​സം​ഗി​ച്ചി​രു​ന്നു.
അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശി​ന്റെ​ ​അ​തി​ർ​ത്തി​ ​ഗ്രാ​മ​ങ്ങ​ൾ​ ​കൈ​യേ​റാ​ൻ​ ​ശ്ര​മി​ക്കു​ക​യുും​ ​അ​യ​ൽ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഭീ​ഷ​ണി​ ​സൃ​ഷ്ടി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ചൈ​ന​യെ​യാ​ണ് ​സി.​പി.​എം​ ​ഇ​പ്പോ​ഴും​ ​ആ​രാ​ധി​ക്കു​ന്ന​ത്.​ ​എ​ന്നി​ട്ടും​ ​ചൈ​നീ​സ് ​ക​മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​സി.​പി.​എ​മ്മി​നെ​ ​ഗൗ​നി​ക്കു​ന്നു​ ​പോ​ലു​മി​ല്ലെ​ന്ന​താ​ണ് ​ഇ​തി​ലെ​ ​പ​രി​ഹാ​സ്യ​മാ​യ​ ​വ​സ്തു​ത​യെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ചൂ​ണ്ടി​ക്കാ​ട്ടി.