covid

ചികിത്സയിലുള്ളവർ ഒരുലക്ഷത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിവേഗം പടരുന്നു. ഇന്നലെ 17,755പേർ കൂടി രോഗബാധിതരായി. 26.92ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സയിലുള്ളവർ ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 90,649 പേരാണ് ചികിത്സയിലുള്ളത്.

തിരുവനന്തപുരത്ത് രോഗികൾ നാലായിരം കടന്നു. 4694 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. എറണാകുളത്ത് 2637 പേരും തൃശൂർ,കോഴിക്കോട്,കോട്ടയം,പത്തനംതിട്ട എന്നിവിടങ്ങളിൽ രോഗികൾ ആയിരത്തിൽ കൂടുതലുമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളും അപ്പീൽ നൽകിയ 89മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. 153ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 3819 പേർ രോഗമുക്തി നേടി. ഇന്നലെരോഗം സ്ഥിരീകരിച്ചവരിൽ 16,488പേർ സമ്പർക്കരോഗികളാണ്. 964പേരുടെ ഉറവിടം വ്യക്തമല്ല. 150പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവർ. ഈമാസം 8മുതൽ 14വരെയുള്ള ഒരാഴ്ചയിൽ നിന്ന് ഇന്നലെ രോഗികളുടെ എണ്ണത്തിൽ 166 ശതമാനം വർദ്ധനവാണുള്ളത്. ആകെ രോഗികൾ 53,60,708.

48​ ​പേ​ർ​ക്ക് ​കൂ​ടി​ ​ഒ​മി​ക്രോൺ

​സം​സ്ഥാ​ന​ത്ത് 48​ ​പേ​ർ​ക്ക് ​കൂ​ടി​ ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ഇ​തോ​ടെ​ ​ആ​കെ​ 528​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ലോ​ ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 365​ ​പേ​രും​ ​ഹൈ​ ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ 92​ ​പേ​രും​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ 61​ ​പേ​രാ​ണ് ​ആ​കെ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ൾ.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വ​ന്ന​ 10​ ​പേ​രും​ ​ഒ​മി​ക്രോ​ൺ​ ​ബാ​ധി​ത​രാ​യി.