cpi

ആര്യനാട്:കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണയ്ക്കും മുന്നോടിയായി നടത്തിയ പ്രചാരണ ജാഥ കോട്ടൂരിൽ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാട് മണ്ഡലം സെക്രട്ടറിയും ജാഥാ ക്യാപ്ടനുമായ എം. എസ്.റഷീദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദ് കടയറ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.റ്റി.യു. സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ,ജാഥ ഡയറക്ടർ ഉഴമലയ്ക്കൽ ശേഖരൻ,മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ വെള്ളനാട് സതീശൻ , ജി.രാമചന്ദ്രൻ,അരുവിക്കര വിജയൻ നായർ,അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു,ജി.രാജീവ്,പുറുത്തിപ്പാറ സജീവ,ഈഞ്ചപ്പുരി സന്ത, കോട്ടൂർ അപ്പുക്കുട്ടൻനായർ,മഹേന്ദ്രൻ ആശാരി,രതീഷ് കുറ്റിച്ചൽ,മിനി ആൽബർട്ട്, തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്വീകരണ പോയിന്റുകളിൽ എസ്.എ.റഹീം,പൂവച്ചൽ ഷാജി,മധു .സി.വാര്യർ,ഒ.ശ്രീകുമാരി,പുതുക്കുളങ്ങര ഹരി,വെള്ളനാട് ഹരി,കെ. സുകുമാരൻ നായർ,ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.