
പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടന്ന മകരപ്പൊങ്കൽ ആഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.രാവിലെ നടന്ന ദീപാരാധനയെ തുടർന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ക്ഷേത്രത്തിനു ചുറ്റുമായി ഭക്തർ തയ്യറാറാക്കിയിരുന്ന അടുപ്പുകളിലേക്കും അഗ്നി പകർന്നു.തുടർന്ന് ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം നിവേദ്യം സമർപ്പിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി.നെയ്യാറ്റിൻകര തഹസീൽദാർ ശോഭ സതീഷ്, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ, ഉദിയൻകുളങ്ങര ഗോപലകൃഷ്‍ണൻ, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളായ വൈ.വിജയൻ, ഓലത്താന്നി അനിൽ, ജനാർദ്ദനക്കുറുപ്പ് തുടങ്ങിയവരും നൂറ് കണക്കിന് ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.