തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിലെ അരുവിപ്പുറം വനിതാ സ്വയംസഹായ സംഘത്തിന്റെ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും കലാ,​ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ശാഖാ പ്രസിഡന്റ് എൻ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ വനിതാ സംഘം കേന്ദ്രസമിതി അംഗം ഡോ.എം. അനൂജ നിർവഹിച്ചു.

ശാഖാ സെക്രട്ടറി എസ്. സതീശൻ സ്വാഗതം പറഞ്ഞു. വെട്ടുകാട് അശോകൻ, അശോക് കുമാർ, എസ്. സതിചന്ദ്രൻ, ശോഭ അനിൽ, അമ്പിളി പവിത്രൻ, രാജി വിനോദ്, എ. അജന്തകുമാർ, എൻ. സജേഷ് കുമാർ, ആർ. ശ്യാം, മോഹനകുമാരി, ധന്യ ഡി.എസ്, സുരേഖ എന്നിവർ സംസാരിച്ചു.