school

തിരുവനന്തപുരം: പാപ്പനംകോട് ഗവ.ഹൈസ്‌കൂൾ 1988 കൂട്ടായ്‌മയുടെ പുതുവത്സരാഘോഷവും ചിത്രരചനാമത്സരവും കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്‌തു. കൂട്ടായ്മ പ്രസിഡ‌ന്റ് പനവിള രാജശേഖരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഹസൻ, ബിജു ചിന്നത്തിൽ, ജയചന്ദ്രൻ, മോഹനൻ, ഷാമില ബീഗം, സുനിൽകുമാർ, മധു, ഹരികുമാർ, ജയശ്രീ, ഗോപകുമാർ, പാപ്പനംകോട് അൻസാരി തുടങ്ങിയവർ സംസാരിച്ചു.