തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ആർ.സി.സിയിലും ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിന് 22ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റിനായി 19മുതൽ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ നൽകാം. ആദ്യ അലോട്ട്മെന്റ് 27ന് പ്രസിദ്ധീകരിക്കും. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ്, വിജ്ഞാപനം എന്നിവ എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471- 2525300