agri

കിളിമാനൂർ: പച്ചക്കറി വികസന പദ്ധതി പ്രകാരം നഗരൂർ പഞ്ചായത്തിലെ നെടുംപറമ്പ് ഗവൺമെന്റ് എച്ച്.എസ്.എസിൽ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി ആരംഭിച്ചു. 150 ഗ്രോബാഗുകളിലാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്‌മിതയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ റോഷ്‌ന സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷിബു, വികസന ചെയർപേഴ്സൺ വിജയലക്ഷ്മി, വാർഡ് മെമ്പർമാരായ രേവതി, നിസാമുദ്ദീൻ അനോബ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഗീത എന്നിവർ പങ്കെടുത്തു.