പാലോട്: സി.പി.ഐ പാലോട് മണ്ഡലം വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന ജാഥ ക്യാപ്ടൻ മണ്ഡലം സെക്രട്ടറി ഡി.എ. രജിത് ലാലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം സെക്രട്ടറി എ.എസ്. ഷീജ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സി. അംഗം പൂവച്ചൽ ഷാഹുൽ , സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി കെ.ജെ. കുഞ്ഞുമോൻ, വേങ്കവിള സജി , എം.ജി. ധനീഷ്, എൽ.സാജൻ, വി.എസ്. വിജോദ്, ബോബൻ ജോർജ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രത്തിൽ സംസാരിച്ചു. നവോദയ മോഹനൻ നായർ, പനവൂർ ഹേമചന്ദ്രൻ, ബ്ലോക്ക് മെമ്പർ ബീന അജ്മൽ, കരിക്കുഴി സജി, ആനാട് അൻഷാദ്, സി.ആർ. മധുലാൽ, കുമാരൻ, സതീശൻ, മനോജ് ടി. പാലോട്, ജോസഫ് ഫ്രാൻസിസ് തുടങ്ങിയ നേതാക്കൾ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് നേതൃത്വം നൽകി. ആനാട്, പനവൂർ , നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ ജാഥ പര്യടനം നടത്തി പാലോട് ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ ജില്ലാ എക്സി.അംഗം പി.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.