
നെടുമങ്ങാട് :ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആനാട് ഇലഞ്ഞിമൂട് പദ്മാലയത്തിൽ പരമേശ്വരൻ ആശാരി -ലളിത ദമ്പതികളുടെ മകൻ വിഷ്ണു (29)ആണ് മരിച്ചത്. ഈമാസം 7 ന് രാത്രി 8മണിയോടെ ആനാട് നാഗചേരിക്ക് സമീപമായിരുന്നു അപകടം. വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു. ഒരു വർഷം മുമ്പായിരുന്നു വിവാഹം. ഭാര്യ. ലക്ഷ്മി രാജ്.