rajan

തിരുവനന്തപുരം:ഒാൾ കേരളാ വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജവഹർ ബാലഭവനിൽ നടന്ന യോഗത്തിൽ അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ,നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ. രാജു,കൗൺസിലർ രാഖി രവികുമാർ,വർക്കിംഗ് പ്രസിഡന്റ് എൻ.രാജൻ, വൈസ് പ്രസിഡന്റ് ടി.വിജയൻ,ജനറൽ സെക്രട്ടറി എം.സിദ്ധാർത്ഥൻ തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികൾ: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ (പ്രസിഡന്റ്),എൻ.രാജൻ (വർക്കിംഗ് പ്രസിഡന്റ്),എം. സിദ്ധാർത്ഥ് (ജനറൽ സെക്രട്ടറി),ടി.വിജയൻ,പി.വി.അശോക് കുമാർ (വൈസ് പ്രസിഡന്റുമാർ),എ.പി.ബിനുകുമാർ (ജോയിന്റ് സെക്രട്ടറി),ഡി.എസ് രാജേഷ് (ട്രഷറർ).