ai

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പുതുർ അലിഫ് സാംസ്കാരിക സമിതി വാർഷികവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കലും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ ബോർഡ് അംഗംസ്വാമി ഗുരുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. വെഞ്ഞാറമൂട് എം.എ.എം പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ അലിഫ് സാംസ്‌കാരിക സമിതി പ്രസിഡന്റ്‌ ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു. നെല്ലനാട് ഗ്രാമ പഞ്ചായത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ:എസ്.സുധീർ,വെഞ്ഞാറമൂട് ജമാഅത് പ്രസിഡന്റ്‌ എ.എ റഷീദ്,ഇമാം കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ വി.എം ഫത്തഹുദ്ധീൻ റഷാദി,പിരപ്പൻകോഡ് സെന്റ് ജോൺസ് ഹോസ്പിറ്റൽ പി.ആർ.ഒ അജയ്,എം.എ.എം സ്കൂൾ ചെയർമാൻ എം.എസ് ഷാജി,ജനമൈത്രി പൊലീസ് കോർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്,ഐ.എം.എ.എൻ.എഫ് ഡബ്ല്യൂ.എസ് ദേശീയ ട്രഷറർ ഡോ:നിജു,വാർഡ്‌ മെമ്പർ മഞ്ചു,അലിഫ് സാംസ്കാരിക സമിതി സെക്രട്ടറി കെ.മുഹമ്മദ്‌ റാഫി,ട്രഷറർ നാസിം മുള്ളിക്കാട്,വൈസ് പ്രസിഡന്റ്‌ അബ്‌ദുൾ സലാം പ എന്നിവർ പങ്കെടുത്തു.വാർഷികാഘോഷത്തിന്റെ ഭാഗമായി തണൽ മരം നടൽ വെഞ്ഞാറമൂട് സി. ഐ സൈജുനാഥും,മെഡിക്കൽ ക്യാമ്പ് നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീന രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.