inauguration-

ചിറയിൻകീഴ്:നിത്യഹരിതനായകൻ പദ്മഭൂഷൺ പ്രേംനസീറിന്റെ മുപ്പത്തിമൂന്നാമത് ചരമവാർഷിക ആചരണവും അനുസ്മരണ സമ്മേളനവും പ്രേംനസീർ പഠിച്ച ചിറയിൻകീഴ് ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂളിൽ നടന്നു.സ്കൂളിന്റെ തിരുമുറ്റത്ത് സ്ഥാപിച്ച പ്രേംനസീറിന്റെ പൂർണ്ണകായ പ്രതിമയുടെ മുന്നിൽ വിദ്യാർത്ഥികളും ജനപ്രതിനിധികളും അദ്ധ്യാപകരും പുഷ്പാഞ്ജലി അർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാൻ പി.സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഴൂർ ഗ്രാമ പഞ്ചായത്തംഗം എസ്.വി അനിലാൽ, മനോജ്.ബി.ഇടമന, അഴൂർ വിജയൻ, പ്രേംനസീറിന്റെ കുടുംബാംഗം നസീർ, ദിനേശൻ, അഡ്വ.എ.ബാബു, ശശാങ്കൻ, കളിയിപ്പുര രാധാകൃഷ്ണൻ, ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു. നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിന്റെ കീഴിലുള്ള ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്കൂളിലായിരുന്നു പ്രേംനസീറിന്റെ പഠനം. ഈ സ്കൂളിലെ നാടക വേദിയിൽ നിന്നാണ് അഭിനയ മേഖലയിലേക്ക് നസീർ ചുവടു വയ്ക്കുന്നത്.