dd

തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ സ്‌മൃതിദിനം ഗുരുവീക്ഷണത്തിന്റെ ആഭിമുഖ്യത്തിൽ പേട്ട പള്ളിമുക്കിലെ ഗുരുബുക്ക് സെന്ററിൽ ആചരിച്ചു. ആശാന്റെ വീണപൂവ്, കരുണ, ദുരവസ്ഥ എന്നീ കൃതികളെക്കുറിച്ച് ചർച്ച നടത്തി. പേട്ട ജി. രവീന്ദ്രൻ, ശ്രീസുഗത്, പി.ജി. ശിവബാബു, ഡി. കൃഷ്ണമൂർത്തി, മുഹമ്മ പീതാംബരൻ, പേട്ട വിജയൻ, പ്ളാവിള ജയരാം, കെ. ജയധരൻ, മണക്കാട് സി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.