
തിരുവനന്തപുരം: മത്തായി മാഞ്ഞൂരാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മത്തായി മാഞ്ഞൂരാന്റെ 52-ാം ചരമവാർഷിക അനുസ്‌മരണം തിരുവനന്തപുരം പ്രസ്ക്ളബിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷന്റെ പ്രതിഭാ പുരസ്‌കാരം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് വിതരണം ചെയ്‌തു. ശാന്താലയം ഭാസി അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ എരുമേലി, നന്ദാവനം സുശീലൻ, ബൈജു എസ്. പട്ടിത്താനം, സീരിയൽ താരം സോനാ നിഖിൻ, തലനാട് ചന്ദ്രശേഖരൻ നായർ, തറയിൽ ബഷീർ, സഹായദാസ്, ഡോ. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.