ചേരപ്പള്ളി: ആൾ കേരള ടെയിലേഴ്സ് അസോസിയേഷൻ ആര്യനാട് ഏരിയാ സമ്മേളനം ആര്യനാട് കെ.എസ് ഓഡിറ്റോറിയത്തിൽ നടന്നു. എ.കെ.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ എസ്. സതികുമാർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ജി. ഗീത അദ്ധ്യക്ഷയായി. ഏര്യാ സെക്രട്ടറി കെ.എസ്. അനില റിപ്പോർട്ടും ട്രഷറർ ഷാനിഫാബീവി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റും പൂവച്ചൽ ഏരിയാ സെക്രട്ടറിയുമായ ഒ.ബി. ദിവാകരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാകമ്മിറ്റി അംഗം കള്ളിക്കാട് ശശി, എം. സുധാകരൻ അനുശോചന പ്രമേയവും ബി.എസ്. സുരേഷ് കുമാർ സ്വാഗതവും അനില കെ.എസ്. നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബി.എസ്. സുരേഷ് കുമാർ ( പ്രസിഡന്റ് ), ഇ. ശാന്തകുമാരി, എസ്. ശാന്തകുമാരി, കെ. ബേബി ( വൈസ് പ്രസിഡന്റുമാർ ), കെ.എസ്. അനില ( സെക്രട്ടറി ), എസ്. രജിതകുമാരി, ഷാനിഫാബീവി, ജിനിത (ജോയിന്റ് സെക്രട്ടറിമാർ ) , ജി. ഗീത (ട്രഷറർ) എന്നിവരുൾപ്പെട്ട ഒമ്പതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.