p

തിരുവനന്തപുരം : കോർപ്പറേറ്റുകളിൽ നിന്ന് നിർദ്ദേശങ്ങളും സഹായങ്ങളും പറ്റിയവരാണ് സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നതെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം പാറശാലയിൽ വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിനും ബി.ജെ.പിക്കും ഒപ്പം എസ്.ഡി.പി.ഐയും ജമാത്ത ഇസ്ലാമിയും ചേർന്ന് പദ്ധതിയെ എതിർക്കുന്നതിന് കാരണമിതാണ്. പിണറായി വിജയനെ ചരിത്രപുരുഷനാക്കാൻ സമ്മതിക്കില്ലെന്നാണ്‌ കോൺഗ്രസ് പറയുന്നത്. ഈ പദ്ധതി വന്നാൽ കോൺഗ്രസിന്റെ അവസ്ഥ എന്താകും?.. കേന്ദ്രസർക്കാർ റെയിൽവേയെ സ്വകാര്യവത്കരിക്കുകയാണ് ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും വിൽപനയ്‌ക്ക് വച്ചിരിക്കുന്നു. ജപ്പാനിൽ പുറംതള്ളുന്ന തീവണ്ടികൾ വാങ്ങികൊണ്ടുവന്ന് ഇവിടെ ഓടിച്ച് കൊള്ള ലാഭം കൊയ്യാൻ ശ്രമിക്കുന്ന കോർപ്പറേറ്റുകൾക്ക് സിൽവർലൈൻ പദ്ധതി വലിയ തിരിച്ചടിയാകും. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ റെയിൽപദ്ധതി കൈയ്യടക്കാൻ കോർപറേറ്റുകൾക്ക് കഴിയില്ല. സിൽവർലൈനിന്റെ പേരിൽ ആരെയും കണ്ണീർ കുടിപ്പിക്കില്ല. വീടും കച്ചവടങ്ങളും നഷ്ടപ്പെടുന്നവർക്കൊപ്പം സർക്കാരും ഇടതുപക്ഷമുന്നണിയുമുണ്ടാകും. അവർക്ക് അർഹമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.. നെൽപാടങ്ങൾ നികത്തില്ല, അരുവികളും പുഴകളും സംരക്ഷിക്കും. നാളെയേക്ക് വേണ്ടിയുള്ള ഹരിതപാതയാണിത്.

ന്യൂനപക്ഷങ്ങളെ

കോൺ. തഴയുന്നു

കേരളത്തിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ തഴയുകയാണെന്നുംലഇത്തവണ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിക്ഷനേതാവിനെയും തിരഞ്ഞെടുത്തത് ഇതിന് തെളിവാണെന്നും കോടിയേരി വിമർശിച്ചു രണ്ടു സ്ഥാനങ്ങളും മതന്യൂനപക്ഷങങ്ങൾക്ക് നൽകിയില്ല..രാജ്യത്ത് മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും നേരെ ബി.ജെ.പിയും അക്രമം അഴിച്ചുവിടുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ തകർക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാർ കേരളത്തിലെത്തിയാൽ ബിഷപ്പ് ഹൗസുകൾ സന്ദർശിച്ച് സൗഹൃദം കാട്ടുന്നത് ഇരട്ടതാപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി സെക്രട്ടറി അജയൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.വെർച്വൽ പൊതു

സമ്മേളനം ജില്ലയിലെ 2500 കേന്ദ്രങ്ങളിലിരുന്ന് പ്രവർത്തകർ വീക്ഷിച്ചു.

ചൈ​ന​യ്ക്കെ​തി​രായ
വി​മ​ർ​ശ​ന​ങ്ങ​ളെ
ചെ​റു​ത്ത് ​കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​പ്ര​തി​നി​ധി​ ​ച​ർ​ച്ച​യി​ൽ​ ​ചൈ​ന​യ്ക്കെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ച്ച് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ.​ ​പ്ര​തി​നി​ധി​ ​ച​ർ​ച്ച​യു​ടെ​ ​അ​വ​സാ​നം​ ​ന​ട​ത്തി​യ​ ​മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ലാ​ണ് ​കോ​ടി​യേ​രി​ ​ചൈ​ന​യെ​ ​ഒ​ര​ള​വോ​ളം​ ​ന്യാ​യീ​ക​രി​ച്ച​ത്.​ ​എ​ന്നാ​ൽ,​ ​സോ​ഷ്യ​ലി​സ്റ്റ് ​രാ​ഷ്ട്ര​മെ​ന്ന​ ​നി​ല​യ്ക്ക് ​സാ​മ്രാ​ജ്യ​ത്വ​ത്തി​നെ​തി​രെ​ ​ശ​രി​യാ​യ​ ​നി​ല​പാ​ടെ​ടു​ക്കാ​ൻ​ ​ചൈ​ന​യ്ക്ക് ​സാ​ധി​ക്കു​ന്നി​ല്ലെ​ന്ന​ ​കോ​ഴി​ക്കോ​ട് ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ലെ​ ​പ്ര​ത്യ​യ​ശാ​സ്ത്ര​പ്ര​മേ​യം​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞ​ത് ​കോ​ടി​യേ​രി​യും​ ​ആ​വ​ർ​ത്തി​ച്ചു.
താ​ലി​ബാ​നെ​ ​സ​ഹാ​യി​ക്കു​ന്ന​ ​ചൈ​ന​യെ​ ​സോ​ഷ്യ​ലി​സ്റ്റ് ​രാ​ഷ്ട്ര​മെ​ന്ന് ​പ​റ​യാ​നാ​വി​ല്ലെ​ന്ന് ​പ്ര​തി​നി​ധി​ ​ച​ർ​ച്ച​യി​ൽ​ ​വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.​ ​താ​ലി​ബാ​നോ​ടു​ള്ള​ ​നി​ല​പാ​ട് ​ചൈ​ന​യു​ടെ​ ​അ​തി​ർ​ത്തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് ​കോ​ടി​യേ​രി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​ചൈ​ന​ ​ആ​ഗോ​ള​വ​ത്ക​ര​ണ​ ​കാ​ല​ത്ത് ​പു​തി​യ​ ​പാ​ത​ ​വെ​ട്ടി​ത്തെ​ളി​ക്കു​ന്നു.​ ​ആ​ധു​നി​ക​രീ​തി​യി​ലെ​ ​സോ​ഷ്യ​ലി​സ്റ്റ് ​ക്ര​മം​ ​രൂ​പ​പ്പെ​ടു​ത്തു​ന്നു.​ 2021​ൽ​ ​ദാ​രി​ദ്ര്യ​ ​നി​ർ​മാ​ർ​ജ​നം​ ​കൈ​വ​രി​ക്കാ​ൻ​ ​ചൈ​ന​യ്ക്കാ​യെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.

ബി.​ജെ.​പി​യ്ക്കെ​തി​രെ​ ​പു​തിയ
രാ​ഷ്ട്രീ​യ​ ​മു​ന്നേ​റ്റം​ ​സൃ​ഷ്ടി​ക്കും

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ബി.​ജെ.​പി​യു​ടെ​ ​വ​ർ​ഗീ​യ​ ​ഭ​ര​ണ​ത്തി​ന് ​ബ​ദ​ലാ​കാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​ക​ഴി​യി​ല്ലെ​ന്നും​ ,​ ​പു​തി​യ​ ​രാ​ഷ്ട്രീ​യ​ ​മു​ന്നേ​റ്റ​ത്തി​ന് ​സി.​പി.​എം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ്രൂ​പം​ ​ന​ൽ​കു​മെ​ന്നും​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​വെ​ർ​ച്വ​ൽ​ ​പൊ​തു​സ​മ്മേ​ള​നം​ ​പാ​റ​ശാ​ല​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പു​തി​യ​ ​രാ​ഷ്ട്രീ​യ​ ​ധ്രു​വീ​ക​ര​ണ​ത്തി​ന് ​ഇ​ട​തു​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ളും​ ​പ്രാ​ദേ​ശി​ക,​മ​ത​നി​ര​പേ​ക്ഷ​ ​ക​ക്ഷി​ക​ളും​ ​ഒ​ന്നി​ച്ചു​ ​ചേ​ര​ണം.​ ​ബി.​ജെ.​പി​ ​ഇ​ത​ര​ ​സ​ർ​ക്കാ​രു​ക​ൾ​ ​ഭ​രി​ക്കു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളെ​യും​ ​യോ​ജി​പ്പി​ച്ച് ​നി​റു​ത്തി​ ​സാ​ദ്ധ്യ​മാ​യ​തെ​ല്ലാം​ ​ചെ​യ്യും.​ ​വ​രു​ന്ന​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​സീ​റ്റ് ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​നേ​ടാ​ൻ​ ​ക​ഴി​യ​ണം

കാ​ല​പ​ത്തി​ന് ​ശ്ര​മം,
പൊ​ലീ​സി​ന് ​പ്ര​ശംസ
സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ക്കാ​രി​നെ​തി​രെ​ ​പോ​ർ​മു​ഖം​ ​തു​റ​ക്കാ​ൻ​ ​ഒ​രു​കൂ​ട്ട​ർ​ ​വ​ട്ടം​ ​കൂ​ട്ട​ന്നു​ ​ക​ലാ​പ​മാ​ണ് ​ഇ​വ​രു​ടെ​ ​ല​ക്ഷ്യം.​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​എ​സ്.​ഡി.​പി.​ഐ​യും​ ​ന​ട​ത്തു​ന്ന​ ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ന​ട​ന്ന​ ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ​പി​ന്നി​ൽ​ ​വ​ർ​ഗീ​യ​ ​ക​ലാ​പ​മാ​യി​രു​ന്നു​ ​ല​ക്ഷ്യം.​ ​എ​ന്നാ​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​ട​പ​ട​ലി​ലൂ​ടെ​ ​അ​ത് ​ഒ​ഴി​വാ​യി.​ ​യു.​ഡി.​എ​ഫ് ​ഭ​ര​ണ​കാ​ല​ത്ത​ ​ക​ലാ​പ​ങ്ങ​ളി​ൽ​ ​നോ​ക്കു​കു​ത്തി​യാ​യ​ ​പൊ​ലീ​സ​ല്ല​ ​ഇ​ന്ന്,​ ​ക​ലാ​പ​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​മു​ൻ​കൂ​ട്ടി​യു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണ് ​സ്വീ​ക​രി​ക്കു​ന്ന​ത്.​ ​പൊ​ലീ​സ് ​നി​ഷ്ക്രി​യ​രാ​ണെ​ന്ന​ ​പ്ര​ചാ​ര​ണ​വേ​ല​ ​ന​ട​ക്കു​ന്ന​ത് ​സേ​ന​യു​ടെ​ ​ആ​ത്മ​വീ​ര്യം​ ​ത​ക​ർ​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ്.

സു​ധാ​ക​രൻ
കീ​ഴ​ട​ങ്ങ​ണം
താ​ൻ​ ​പ​റ​ഞ്ഞു​വി​ട്ട​ ​കു​ട്ടി​ക​ളാ​യ​ ​ഗു​ണ്ട​ക​ളാ​ണ് ​ധീ​ര​ജി​നെ​ ​കൊ​ന്ന​തെ​ന്ന് ​അം​ഗീ​ക​രി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സു​ധാ​ക​ര​ൻ​ ​പൊ​ലീ​സി​ന് ​മു​ന്നി​ൽ​ ​കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.​ ​ഇ​ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ന​യ​മാ​ണോ​യെ​ന്ന് ​ഉ​മ്മ​ൻ​ചാ​ണ്ടി​യും​ ​രാ​ഹു​ൽ​ഗാ​ന്ധി​യും​ ​വ്യ​ക്ത​മാ​ക്ക​ണം.​കൊ​ല​പാ​ത​ക​ങ്ങ​ൾ​ ​ന​ട​ത്തി​യി​ട്ട് ​സു​ധാ​ക​ര​ൻ​ ​ഗാ​ന്ധി​യാ​യി​ ​രം​ഗ​ത്തു​വ​രു​ന്നു.​ ​സു​ധാ​ക​ര​ ​ഗാ​ന്ധി,​പ​റ​യു​ന്ന​തെ​ല്ലാം​ ​ഗോ​ഡ്‌​സേ​യു​ടെ​ ​വാ​ക്കു​ക​ൾ.​ ​ഇ​ര​ന്നു​വാ​ങ്ങി​യ​ ​കൊ​ല​പാ​ക​ത​മെ​ന്ന് ​പ​റ​ഞ്ഞ് ​ര​ക്ത​സാ​ക്ഷി​യെ​ ​അ​പ​മാ​നി​ക്കു​ന്ന​ത് ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പ്ര​കോ​പി​പ്പി​ക്കാ​നാ​ണ്.​-​ ​കോ​ടി​യേ​രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.