arasttilaya-prathi-madyak

കല്ലമ്പലം : അനധികൃതമായി വിദേശമദ്യം വാങ്ങി സൂക്ഷിച്ച് വില്പന നടത്തിവന്ന മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. മടവൂർ, പുലിയൂർകോണം അടുക്കോട്ടുകോണം സലിം മൻസിലിൽ സലിമാണ് (53) അറസ്റ്റിലായത്. പരിശോധനയിൽ പ്രതിയുടെ വീട്ടുവളപ്പിൽ പറമ്പിൽ കുഴിച്ചിട്ട നിലയിൽ മദ്യക്കുപ്പികൾ കണ്ടെത്തി. പള്ളിക്കൽ സി.ഐ പി. ശ്രീജത്ത്, എസ്.ഐ എം. സഹിൽ, എസ് സി പിഒമാരായ രാജീവ്, മനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാൻഡ്‌ ചെയ്‌തു.