photography

പാറശാല: ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ മീഡിയാമേറ്റ് നേച്ചർ ഫോട്ടോഗ്രാഫി ക്ലബിന്റെ ഉദ്‌ഘാടനം എക്സൈസ് കമ്മീഷ്ണർ അനന്തകൃഷ്‌ണൻ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മീഡിയാമേറ്റ്സ് സംഘടിപ്പിച്ച ജനകീയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ് ദാനവും നടന്നു. മുതിർന്ന ഫോട്ടോഗ്രാഫർമാരായ വാസുദേവൻ നായർ (ഒളിമ്പിയ സ്റ്റുഡിയോ), തങ്കപ്പൻ (ഓഡിയോ വിഷൻ), വേണുഗോപാൽ (ഹാരിസൺ സ്റ്റുഡിയോ), ഗിരീഷ് (സ്വപ്ന അനി) എന്നിവരെയും ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന രാജൻ പൊതുവാൾ, ബാലൻ മാധവൻ, സാലി പാലിയോട്, മോഹൻ പെരുന്താന്നി, കെ.വി. രവിശങ്കർ, തെരവിയം ജസ്റ്റിൻ, ജി.ആർ. ദാസ് എന്നിവരെയും മാദ്ധ്യമ പ്രവർത്തകൻ ഗിരീഷ് പരുത്തിമഠത്തെയും ആദരിച്ചു.