kavadi

ഉള്ളൂർ: മേജർ ഉള്ളൂർ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ കാവടി മഹോത്സവം നാളെ നടക്കും. ഗൗരീശപട്ടം ശ്രീമഹാ ദേവദേവ ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ മാത്രമായിരിക്കും നടക്കുക. എല്ലാം വർഷവും നടക്കുന്ന അഗ്നിക്കാവടിയും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങുകളിൽ കളഭക്കാവടിയുമേന്തി ഗജവീരൻ കാണാവിള ശിവനാരായണൻ പങ്കെടുക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഭക്തജനങ്ങൾ പങ്കെടുക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.