
കോഴഞ്ചേരി : മാർത്തോമ്മാ സഭാ റിട്ട.വൈദികൻ ചേന്നാട്ട് രൂപകയിൽ റവ. സി. വി. ജോർജ് (76) നിര്യാതനായി. ഭാര്യ : വടശ്ശേരിക്കര താഴത്തില്ലത്ത് റിട്ട. പ്രൊഫ. ടി. കെ. ശോശാമ്മ (പൊളിറ്റിക്കൽ സയൻസ് വിഭാഗം, സെന്റ് തോമസ് കോളജ് കോഴഞ്ചേരി). മക്കൾ : അൻസു മനോജ് (ദുബായ്), സോജു മാത്യൂസ് (ചെന്നൈ), റ്റോജു ജോർജ് (ഹൈദരാബാദ്). മരുമക്കൾ : മനോജ് എൻ. മാത്യു (ദുബായ്), മാത്യൂസ് കോശി (ചെന്നൈ), തൃപ്തി ആൻ ജോൺ (ഹൈദരാബാദ്). തൊടുപുഴ, മൂലമറ്റം, തലച്ചിറ ബഥേൽ, പുതുക്കുളം, മുണ്ടയ്ക്കൽ, കുമ്പളംന്താനം, വലിയകുന്നം, പരയ്ക്കത്താനം, തോന്ന്യാമല, ഇലന്തൂർ സെന്റ് പോൾസ്, എഴുമറ്റൂർ, വേങ്ങഴ, അഞ്ചൽ ജറുശലേം, കടമ്മനിട്ട ശാലേം, വല്യയന്തി, തടിയൂർ ബഥേൽ, കാഞ്ഞീറ്റുകര എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.