death

കുറ്റിച്ചൽ: ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിൽ കിടന്ന തടിക്കൂനയിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കള്ളിക്കാട് ആഴാംകാൽ അനന്തുഭവനിൽ അനിൽകുമാർ - അനിൽകുമാരി ദമ്പതികളുടെ മകൻ അച്ചു അനിൽ (20), ഒപ്പമുണ്ടായിരുന്ന കള്ളിക്കാട് ആഴാംകാൽ മേലേ പുത്തൻവീട്ടിൽ രാജേഷ് - ശ്രീജ ദമ്പതികളുടെ മകൻ മകൻ ശ്രീജിത്ത് (21) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടോടെ കള്ളിക്കാട് കുറ്റിച്ചൽ റോഡിൽ പരുത്തിപ്പള്ളി ശിവക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രികർ കുറ്റിച്ചൽ ഭാഗത്തേക്ക് അമിത വേഗതയിൽ പോകവെ ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിൽ കിടന്ന തടിക്കൂനയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അച്ചു സംഭവസ്ഥലത്തുവച്ചും ശ്രീജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെയും മരിച്ചു.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വർക്ക്ഷോപ്പ് ജീവനക്കാരനാണ് അച്ചു. സഹോദരൻ: അനന്ദു അനിൽ. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു ശ്രീജിത്ത്. സഹോദരി: ശ്രീലക്ഷ്മി.