
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്ക് ബി.ജെ.പി പൊതുപരിപാടികൾ മാറ്റിവച്ചു. ഒഴിവാക്കാനാകാത്തവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർദ്ദേശിച്ചു.പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് നടത്താനിരുന്ന ജനകീയ പ്രതിരോധ പരിപാടികളും മാറ്റിവച്ചിട്ടുണ്ട്.