prethishedha-koottayma

കല്ലമ്പലം: ജനദ്രോഹ പദ്ധതിയായ കെ റെയിൽ വിഷയത്തിൽ കോൺഗ്രസ് എന്നും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും പദ്ധതി കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുന്നതാണെന്നും കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം ഷെഫീർ പറഞ്ഞു.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതുശേരിമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച കെ റെയിൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.കെ റെയിലുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കുടവൂർ മണ്ഡലം പ്രസിഡന്റ് നിസ്സാം കുടവൂർ, ജാബിർ.എസ്,പഞ്ചായത്ത്‌ അംഗം നഹാസ്,മജീദ് ഈരാണി തുടങ്ങിയവർ പങ്കെടുത്തു.