കടയ്ക്കാവൂർ: യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ അനുസ്മരിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ ജ്വാലകൾ സംഘടിപ്പിച്ചു. കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ നൂറുകണക്കിന് യുവതി യുവാക്കൾ അണിനിരന്നു. ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് അമ്മ കോവിൽ സംഘടിപ്പിച്ച അനുസ്മരണ ജ്വാല എസ്.എഫ്.ഐ മുൻ ജില്ലാ ജോ. സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു .ആർ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വിഷ്ണു മോഹൻ സംസാരിച്ചു. ആകാശ് സേനൻ സ്വാഗതവും നവീൻ രാജ് നന്ദിയും രേഖപ്പെടുത്തി.