വിഴിഞ്ഞം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങൾക്ക് മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു

ഫിഷറീസ് വകുപ്പ് - സിവിൽ സപ്ലൈസ് വഴി എല്ലാ മാസവും 10ന് മുൻപ് നൽകിവരുന്ന മണ്ണെണ്ണയാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് ആവശ്യമായ അധിക മണ്ണെണ്ണ കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങിയെടുക്കാനായി കേരള സർക്കാരിന് സാധിക്കുന്നില്ലെന്നും, പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരും കേരള സർക്കാരും സംയുക്തമായി ഈ വിഷയത്തിൽ ഇടപെടണമെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ വർക്കിംഗ് സെക്രട്ടറി അടിമലത്തുറ ക്രിസ്തുദാസ്, ജില്ലാ വൈസ് പ്രസിഡന്റ് കോവളം ബാദുഷ, നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് വിഴിഞ്ഞം നീക്കുലാസ്, താലൂക്ക് സെക്രട്ടറി പുല്ലുവിള ലിമാ സുനിൽ, വിഴിഞ്ഞം പുഷ്പറാണി സീറ്റ, പുതിയതുറ ആന്റണി, ബി. ജേക്കബ്, ഷിജു ലോപ്പസ് എന്നിവർ ആവശ്യപ്പെട്ടു.