ആറ്റിങ്ങൽ:ഇളമ്പ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടു നിൽക്കുന്ന വികസന ക്ഷേമ പ്രവർത്തന ആഘോഷം നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആഘോഷ പരിപാടികൾ കെ.പി.സി.സി മുൻ സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബാങ്കിൽ പുതുതായി ആരംഭിച്ച നെഫ്റ്റ് ആർ.ടി.ജി.എസ്. സേവനങ്ങൾ സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ലെനിനും ക്ഷേമ പ്രവർത്തനങ്ങൾ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബുവും ഉദ്ഘാടനംചെയ്തു. സൊസൈറ്റി പ്രസിഡന്റ് എ.സബീലബീവി അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് താലൂക്ക് ടൂറിസം കൊ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, ചെമ്പൂര് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശശിധരൻ നായർ, വിജയകുമാരൻ, ഗ്രാമപഞ്ചായത്ത് അംഗം അനിൽകുമാർ, വിജയകുമാരി,എൻ.ആർ.രജനീഷ്, ഗോപി,എം.ബിന്ദു,ശശിധരൻ,സംഘം സെക്രട്ടറി മഞ്ചു എന്നിവർ സംസാരിച്ചു.