car

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ റെഡി മിക്സുമായി വന്ന ലോറിയിലിടിച്ചു. പിരപ്പൻകോട് ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി 9.30 നായിരുന്നു അപകടം. വെമ്പായം ഭാഗത്തു നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന സിഫ്ട് കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ എതിർദിശയിലേക്ക് തിരിഞ്ഞു മുൻഭാഗം ഭാഗികമായി തകർന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ലോറിയുടെ സ്റ്റിയറിംഗ് ജാമായി റോഡ് ബ്ലോക്കായി. തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിസ്സാറുദ്ദീന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഫയർഫോഴ്സെത്തി വാഹനങ്ങൾ സ്ഥലത്തു നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.