mother

തിരുവനന്തപുരം: കൊലപാതകമടക്കമുള്ള കൊടും കുറ്റകൃത്യങ്ങൾ പൊലീസിനെ നോക്കുകുത്തിയാക്കി പേടിയില്ലാതെ ചെയ്യാനും അത് വീരപരിവേഷമായി കൊണ്ടാടാനും ഗുണ്ടകൾ ഒരുമ്പെടുന്ന ഭീതിദമായ അവസ്ഥയിലേക്ക് കേരളം മാറുന്നു. സംസ്ഥാനത്ത് സദാസമയവും ആക്രമണത്തിന് സന്നദ്ധരായ 1500 ഗുണ്ടകളുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പൊലീസിലെ ഉന്നതങ്ങളിലുൾപ്പെടെയുള്ളവരിൽ നിന്ന് ഗുണ്ടകൾക്കും മാഫിയകൾക്കും ലഭിക്കുന്ന താങ്ങും തണലുമാണ് ഇൗ അരാജകത്വത്തിന് വഴിയൊരുക്കുന്നതെന്നാണ് സൂചന.

കോട്ടയത്ത് കൊലപാതകം നടത്തി മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ടത് ഇക്കാര്യം ശരിവയ്ക്കുന്ന ഒടുവിലത്തെ സംഭവമാണ്.

കൊടും ക്രിമിനലുകളെ തൊടാതെയാണ് പൊലീസിന്റെ ഗുണ്ടാവേട്ട.കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് 14,014 ഗുണ്ടകളെ അകത്താക്കിയെന്ന് പൊലീസ് മേധാവി അവകാശപ്പെട്ടിരുന്നു.

എന്നാൽ, ഡിസംബർ12ന് തിരുവനന്തപുരം പോത്തൻകോടിനു സമീപം യുവാവിനെ കൊലപ്പെടുത്തിയശേഷം കാൽ വെട്ടിയെടുത്ത് ബൈക്കുകളിൽ ആഘോഷയാത്ര നടത്തി ഒരുമാസം പിന്നിടുമ്പോഴാണ് കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം സ്റ്റേഷനുമുന്നിൽ കൊണ്ടുവച്ച്, ഗുണ്ട നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്നത്. ചെറുതും വലുതുമായ 75 ഗുണ്ടാ ആക്രമണങ്ങളാണ് ഈ ഒരു മാസത്തിനിടയിൽ ഉണ്ടായത്.

ഗുണ്ടകളെ കാപ്പ ചുമത്തി ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാനുള്ള നടപടികളും തട്ടിപ്പായി മാറി. കളക്ടർമാർ അനുമതി നൽകുന്നില്ലെന്നാണ് പൊലീസിന്റെ പരാതി. കേസുകളുടെ വിവരങ്ങളടക്കം ഹാജരാക്കുന്നില്ലെന്ന് കളക്ടർമാർ പറയുന്നു. കളക്ടർമാർ അനുമതി വൈകിപ്പിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്ന ആക്ഷേപം ശക്തമാണ്.

..................................................

ഗുണ്ടാവേട്ടയ്ക്ക് യുവരക്തമില്ല

ര​ണ്ട് ​ക​ണ്ണു​ക​ളും​ ​ കു​ത്തി​പ്പൊ​ട്ടി​ച്ചു
ഗു​ണ്ടാ​ ​സം​ഘ​ത്തി​ൽ​ ​നി​ന്ന് ​ഷാ​ൻ​ ​അ​നു​ഭ​വി​ച്ച​ത് ​അ​തി​ ​ഭീ​ക​ര​മാ​യ​ ​ക്രൂ​ര​ത.​ ​ര​ക്ഷ​പ്പെ​ട്ട് ​ഓ​ടാ​തി​രി​ക്കാ​ൻ​ ​ന​ഗ്ന​നാ​ക്കി​യ​ ​ശേ​ഷ​മാ​യി​രു​ന്നു​ ​മ​ർ​ദ്ദ​നം.​ ​മാ​റി​ ​മാ​റി​ ​മ​ർ​ദ്ദി​ച്ച​ ​സം​ഘം​ ​ഷാ​ന്റെ​ ​ഇ​രു​ ​ക​ണ്ണു​ക​ളും​ ​കു​ത്തി​പ്പൊ​ട്ടി​ച്ചു. ​ഷാ​ൻ​ ​മു​ൻ​പ് ​ കഞ്ചാവ് കേസി​ലെ പ്രതി​യായി​ട്ടുണ്ട്.

'​മോ​നെ​ ​തി​രി​ച്ചു​ത​രാ​ൻ​ ​ പ​റ്റു​മോ​ ​ പൊ​ലീ​സേ...'


കോ​ട്ട​യം​ ​:​ ​'​'​എ​ന്റെ​ ​പൊ​ന്നു​മോ​നെ​ ​തി​രി​ച്ചു​ ​ത​രാ​ൻ​ ​പ​റ്റു​മോ​ ​പൊ​ലീ​സേ...​ ​എ​ന്റെ​ ​കു​ഞ്ഞ് ​ആ​ർ​ക്കും​ ​ഒ​രു​ ​ദ്റോ​ഹ​വും​ ​ചെ​യ്തി​ട്ടി​ല്ല​ല്ലോ.​ ​പി​ന്നെ​ ​എ​ന്തി​നാ​ണ് ​കൊ​ന്ന​ത്.​ ​സ​ർ​ക്കാ​ർ​ ​എ​ന്തി​നാ​ണ് ​കാ​പ്പ​ ​ചു​മ​ത്തി​യ​വ​നെ​യൊ​ക്കെ​ ​പു​റ​ത്ത് ​വി​ടു​ന്ന​ത്,​ ​കു​ഞ്ഞി​നെ​ ​പി​ടി​ച്ചു​കൊ​ണ്ടു​ ​പോ​യി​ ​എ​ന്നു​ ​പ​റ​ഞ്ഞ് ​ഞാ​ൻ​ ​രാ​ത്രി​ ​ത​ന്നെ​ ​പ​രാ​തി​ ​ത​ന്ന​ത​ല്ലേ,​​​ ​ഞാ​നു​മൊ​ര​മ്മ​യ​ല്ലേ...​""-​ ഷാനിന്റെ മാതാവ് ത്രേസ്യാമ്മ ​ഹൃ​ദ​യം​ ​നു​റു​ങ്ങു​ന്ന​ ​വാ​ക്കു​ക​ൾ​ ​ക​ണ്ടു​ ​നി​ന്ന​വ​രു​ടെ​ ​ക​ണ്ണു​ക​ൾ​ ​ഇൗ​റ​ന​ണി​യി​ച്ചു.​ ​ഷാ​ൻ​ ​ബാ​ബു​വി​നെ​ ​കൊ​ടും​ക്രി​മി​ന​ൽ​ ​ജോ​മോ​ൻ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​മു​ത​ൽ​ ​ഉ​ള്ളു​പി​ട​ഞ്ഞ് ​ക​ഴി​യു​ക​യാ​യി​രു​ന്നു​ ത്രേ​സ്യാ​മ്മ.​ ​രാ​ത്രി​ ​എ​ട്ടേ​കാ​ലോ​ടെ​ ​കീ​ഴു​ക്കു​ന്ന് ​മി​ണ്ടാ​മ​ഠ​ത്തി​നു​ ​സ​മീ​പ​മു​ള്ള​ ​മെെ​താ​ന​ത്ത് ​ഫു​ട്ബാ​ൾ​ ​ക​ളി​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങി​യ​ ​ഷാ​നെ​ ​ജോ​മോ​ൻ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​കു​മ്പോ​ഴും​ ​തി​രി​കെ​ ​കൊ​ണ്ടു​ ​വി​ടു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു​ ​ത്രേ​സ്യാ​മ്മ​യ്ക്ക്.
അ​ർ​ദ്ധ​രാ​ത്രി​ ​ക​ഴി​ഞ്ഞും​ ​മ​ക​നെ​ ​കാ​ണാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​ഒ​ന്നേ​മു​ക്കാ​ലോ​ടെ​ ​ത്രേ​സ്യാ​മ്മ​ ​മ​ക​ൾ​ ​ഷാ​രോ​ണി​നും​ ​ബ​ന്ധു​ ​കു​ര്യാ​ക്കോ​സി​നുമൊ​പ്പം​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​വി​വ​രം​ ​ധ​രി​പ്പി​ച്ചു.​ ​ക​ണ്ടെ​ത്തു​മെ​ന്ന​ ​പൊ​ലീ​സി​ന്റെ​ ​വാ​ക്ക് ​വി​ശ്വ​സി​ച്ച് ​വീ​ട്ടി​ലേ​ക്ക് ​പോ​യ​ ​ത്രേ​സ്യാ​മ്മ​ ​ഒ​രു​ ​പോ​ള​ക്ക​ണ്ണ​ട​യ്ക്കാ​തെ​ ​കൊ​ച്ചു​കൂ​ര​യു​ടെ​ ​വാ​തി​ക്ക​ൽ​ ​കാ​ത്തി​രു​ന്നു.​ ​രാ​വി​ലെ​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്നു​ള്ള​ ​വാ​ർ​ത്ത​യ​റി​ഞ്ഞ​തോ​ടെ​ ​ത​ള​ർ​ന്നു​വീ​ണു.​ ​
ഇ​ങ്ങ​നെ​ ​കൊ​ല്ലാ​ൻ​ ​മാ​ത്രം​ ​അ​വ​ൻ​ ​എ​ന്ത് ​തെ​റ്റാ​ണ് ​ചെ​യ്ത​തെ​ന്ന് ​ചോ​ദി​ച്ച് ​അ​ല​മു​റ​യി​ടു​ന്ന​ ​ത്രേ​സ്യാ​മ്മ​യെ​ ​ആ​ശ്വ​സി​പ്പി​ക്കാ​ൻ​ ​പാ​ടു​പെ​ടു​ക​യാ​യി​രു​ന്നു​ ​ബ​ന്ധു​ക്ക​ൾ.​ ​പ്ള​സ് ​ടു​ ​പ​ഠ​ന​ത്തി​നു​ശേ​ഷം​ ​കൂ​ടു​ത​ൽ​ ​സ​മ​യ​വും​ ​കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​വും​ ​വീ​ട്ടി​ലും​ ​ആ​യി​രു​ന്ന​ ​ഷാ​ൻ​ ​നി​ർ​ദ്ധ​ന​ ​കു​ടും​ബ​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​യാ​യി​രു​ന്നു.​ ​കൊ​ട്ടാ​ര​ക്ക​ര​ ​സ്വ​ദേ​ശി​യാ​യ​ ​ഷാ​നി​ന്റെ​ ​പി​താ​വ് ​ബാ​ബു​ ​അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്കേ​റ്റ് ​ന​ട​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​ണ്.