arunjith

വക്കം: വക്കത്ത് മാനസിക വൈകല്യമുള്ള 14 വയസുകാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. വക്കം പുത്തൻ നട കുന്നിൽ വീട്ടിൽ ദീപൻ (32), പരക്കുടി വീട്ടിൽ അരുൺ ജിത്ത് (34), മണക്കാട് വീട്ടിൽ നിഷാദ് (32) എന്നിവരാണ് അറസ്റ്റിലായത്. വക്കം പൊലീസ് മുക്കിന് സമീപത്തെ 14 കാരനായ മാനസിക വൈകല്യമുള്ള വിദ്യാർത്ഥിയെ പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ കണ്ടില്ലെന്നാരോപിച്ച് വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചതായാണ് പരാതി.

മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്, എസ്.ഐമാരായ ദീപു, നാസറുദ്ദീൻ, മാഹിൻ, എ.എസ്.ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.